ഈ ബ്ലോഗ് തിരയൂ

2012 ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

അഴിമതി മൂത്തു പെരുവഴിയായല്ലോ മാസങ്ങളായിട്ടു പെന്‍ഷ്യനുമില്ലല്ലോ കാണം വിറ്റും ഓണം ഉണ്ണേണ്ടവര്‍ മാനം വിറ്റിനി ഓണം ഉണ്ണേണം മാവേലിയെങ്ങാനം വന്നിതു കണ്ടാല്‍ നാണക്കേടാകില്ലേ കേരളമുഖ്യാ.....?

                            മാവേലിവരുമ്പോള്‍


മാവേലി നാട്ടില്‍ എഴുന്നുള്ളുംനേരം
മാനുഷ്യരെല്ലാരും ക്ഷോഭിച്ചിരിക്കുന്നു
ആമോദത്തോടെ വസിച്ചകാലത്തിന്നു
ആപത്തായി ഏറുന്നു വിലക്കയറ്റം
മാവേലിയെങ്ങാനം വന്നിതു കേട്ടാല്‍ 
നാണക്കേടാകില്ലേ മാലോകരേ....?

കള്ളചതികള്‍ ഇല്ലാത്ത നാട്ടില്‍
കൊല്ലും കൊലയും പോര്‍വിളിയാകുന്നു

കള്ളത്തരങ്ങള്‍ക്കു കൂട്ടായ്മ കൂടുന്നു
പൊള്ള വചനങ്ങള്‍ കീറുന്നു നേതാക്കള്‍
പച്ചക്കൊടികാട്ടി ഓടുന്ന വണ്ടിക്കു
പാളം വലിക്കുന്നു ഭരണഗോത്രങ്ങള്‍
നെഞ്ചിലൊരു കുന്തമുന കുത്തിതറച്ചിട്ടു
അടിവേരു മാന്തി നിയമം മൊഴിയുന്നു
അധികാരകരിമ്പിന്റെ മധുരം നുണഞ്ഞിട്ടു
ചണ്ടികളാക്കുന്നു പൊതു ജനത്തെ
മാവേലിയങ്ങാനം വന്നിതു കണ്ടാല്‍
നാണക്കേടാകില്ലേ മാലോകരേ...?

വഴിയില്‍ തടഞ്ഞിനി ചോദ്യങ്ങള്‍ വേണ്ടാന്നു
അരുളിയ മുഖ്യനോടെന്തു ചൊല്ലാന്‍
കല്‍ക്കരി പുകയുമ്പോള്‍ വാഴ വെട്ടെല്ലേന്നു
കല്പിച്ചു കാണുമാ കേന്ദ്രബിന്ദുക്കള്‍ 
അഴിമതി മൂത്തു പെരുവഴിയായല്ലോ
മാസങ്ങളായിട്ടു പെന്‍ഷ്യനുമില്ലല്ലോ
കാണം വിറ്റും ഓണം ഉണ്ണേണ്ടവര്‍
മാനം വിറ്റിനി ഓണം ഉണ്ണേണം
മാവേലിയെങ്ങാനം വന്നിതു കണ്ടാല്‍ 
നാണക്കേടാകില്ലേ കേരളമുഖ്യാ.....?

                                              ഷിബു.എസ്സ്.ജി
                                             
                                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ