ഈ ബ്ലോഗ് തിരയൂ

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഓണനിലാവില്‍ മാനത്തെ പൂമുഖത്തു പൂക്കളമൊരുക്കിയ താരക സുന്ദരിമാരേ മേഘമയൂരത്തേരിലേറി നിങ്ങളി പൂമരചില്ലയില്‍ ഊഞ്ഞാലാടാന്‍ വന്നാട്ടേ....!

ഓണനിലാവ്


ണനിലാവില്‍
മാനത്തെ പൂമുഖത്തു
പൂക്കളമൊരുക്കിയ
താരക സുന്ദരിമാരേ
മേഘമയൂരത്തേരിലേറി 
നിങ്ങളി പൂമരചില്ലയില്‍
ഊഞ്ഞാലാടാന്‍ വന്നാട്ടേ....!

പൂവിളി കേള്‍ക്കാം
പൂത്താലമേന്താം
തുമ്പപ്പൂവിറുത്തൊരു 
പൂക്കളമൊരുക്കാം 
കൊട്ടും കുരവയും 
ആര്‍പ്പു വിളിയുമായി 
പൂമങ്കകള്‍ക്കൊപ്പം
തിരുവാതിരയാടാം....!

ഓണവില്ലിന്റെ പാട്ടുകള്‍ കേട്ടു
പൊന്നോണത്തുമ്പികള്‍
തുള്ളിക്കളിക്കുമ്പോള്‍
ഓണനിലാവത്തു
പുഞ്ചിരി തൂവുന്ന
മാനത്തെ താരകമാലാഖമാരേ
നിങ്ങളും പോരില്ലേ 
വരവേല്‍ക്കന്‍
പൊന്നോണത്തപ്പനെ 
വരവേല്‍ക്കാന്‍....!

കുമ്മാട്ടിക്കൂത്തും പുലികളിക്കൂട്ടവും
അത്തചമയത്തിനെത്തുമ്പോള്‍
പൂത്താലമേന്തിയ പൂമങ്കമാര്‍ക്കൊപ്പം
പുത്തന്‍ കോടിയുടുത്തു
എത്തുമോ നിങ്ങള്‍
ഓണത്തപ്പനെ വരവേല്‍ക്കാന്‍
പൊന്നോണത്തപ്പനെ 
വരവേല്‍ക്കാന്‍....!

                                         ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ