ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 8, ഞായറാഴ്‌ച

ശക്തിയാണു സ്നേഹമാണു സത്യമായ മിഥ്യായാണു അമ്മയെന്ന സത്യം.....ഓര്‍ക്കുവാന്‍ ഏതു മാതാവിന്‍ പുത്രിയായി ജനിക്കണം അമ്മേ.... ഇനിയും നീ.....!!!

വാക് ശരങ്ങള്‍

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം
പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍
എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!! 
പഴികള്‍ മൊഴികള്‍ പരാതികള്‍ നിറച്ച
ഘോര വിഷത്തിന്റെ നാഗാസ്ത്രങ്ങള്‍ തൊടുത്തു വിട്ട
വില്ലാളി വീരന്മാരാരും അര്‍ജ്ജുനന്മാരായിരുന്നില്ല.....!!!
വസ്ത്രം പറിച്ചെറിഞ്ഞട്ടഹാസം മുഴക്കുന്ന
ദുശ്ശാസനാദികളായ മോഹ മനസ്സിന്റെ അടിമകളെയ്ത
വാക് ശരമേറ്റെന്റെ ഹൃദയം പിടയുന്നു ശരശയ്യയില്‍.....!!!
പെറ്റമ്മ പോലും കനിഞ്ഞില്ല എന്റെ അച്ഛന്റെ
നെറ്റിയില്‍ ഒരു അന്ത്യചുംബനമര്‍പ്പിക്കാന്‍
എന്റെ അച്ഛന്റെ നെറ്റിയില്‍ അന്ത്യചുംബനം ...അര്‍പ്പിക്കാന്‍.....!!!
അന്ത്യയാത്രക്കായി ഒരുങ്ങി കിടന്ന എന്റെ അച്ഛന്റെ പാദങ്ങളില്‍
രണ്ടുതുള്ളികണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല
ഈ പാപിയാം മകള്‍ക്ക്....!!!
എന്തു പാപമാണു നിന്‍ മിഴികള്‍ തേടി പിടിച്ചു ഈ മകളെ
പാപിയാക്കിയതു എന്റെ അമ്മേ നിന്നോടു
ചോദിക്കുന്നു ഞാന്‍ ചോരവാര്‍ന്നു കീറിയ മനസ്സുമായ്....!!!
മോഹങ്ങളൊന്നും ഇല്ലാത്ത ഒരു മനസ്സിന്റെ സ്നേഹം നിധിപോലെ
ചരടില്‍ കൊരുത്തെന്റെ കഴുത്തില്‍ താലിയായി ചാര്‍ത്തിയതോ
നീ എന്നെ പാപിയായി കണ്ടതമ്മേ.....!!!
ശക്തിയാണു സ്നേഹമാണു സത്യമായ മിഥ്യായാണു
അമ്മയെന്ന സത്യം.....ഓര്‍ക്കുവാന്‍
ഏതു മാതാവിന്‍ പുത്രിയായി ജനിക്കണം അമ്മേ.... ഇനിയും നീ.....!!!
                                                                                                                                  ഷിബു.എസ്സ്.ജി

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍ തങ്കകതിരുകള്‍ വിടര്‍ത്തി പുഞ്ചിരിച്ചു....


            പുലരിമഴ

  

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ
ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍
തങ്കകതിരുകള്‍  വിടര്‍ത്തി പുഞ്ചിരിച്ചു....

കുയില്‍പ്പാട്ടിനു ഈണമായി ഇളംതെന്നല്‍ മൂളി
കുളിര്‍ക്കാറ്റായി തഴുകി പുലരിക്കു കുളിര്‍മയായി
പിച്ചിയും മുല്ലയും പുഞ്ചിരി പൂക്കളായി....

കുഞ്ഞിളം കുരുവികള്‍ വണ്ടുകള്‍ പൂമ്പാറ്റകള്‍
മുറ്റത്തെ ചെമ്പക പൂമരചില്ലയില്‍
മുത്തങ്ങളിട്ടു മധു നുകര്‍ന്നു.....

പിന്നെയും പിന്നെയും തീരത്ത മോഹമായി
മാനത്തു കാര്‍മേഘം തേരിലേറി
മാരുതന്‍ മന്ദമായി തേരുതെളിച്ചു പുലരിപെണ്ണിനെ ഈറനണിയിക്കുവാന്‍.....
                                                                                      
                                                  ഷിബു. എസ്സ്. ജി

2012, ജൂലൈ 7, ശനിയാഴ്‌ച

മുഖങ്ങള്‍ 

സ്വന്തനനം തേടുന്ന മനസ്സിന്റെ തീരത്തു
സഹതാപ കൂമ്പാരം കൂന കൂട്ടുന്നു
അവഹേളനത്തിന്റെ പൊതിക്കെട്ടഴിച്ചപ്പോള്‍
ആദ്യം കണ്ടതു ആത്മമിത്രത്തിന്‍ മുഖം...!!!

വെളുക്കെ ചിരിക്കുന്ന കറുത്തമനസ്സിന്റെ
മുഖം മൂടിമാറ്റി നോക്കിയപ്പോള്‍
രക്തബന്ധത്തിന്റെ ശത്രുഭാവം കണ്ടു
എത്രയോ പൊട്ടിക്കരഞ്ഞുപോയി...!!!

തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മന്ത്രങ്ങള്‍ ചൊല്ലി
ബന്ധങ്ങളെല്ലാം അറുത്തു മാറ്റി
സ്വന്തമല്ലാത്തവ ബന്ധനമാക്കി
ബന്ധമില്ലാത്തതെല്ലാം സ്വന്തവുമാക്കി...!!!

വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍
കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു
കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും
കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!

                                                                 ഷിബു .എസ്സ്.ജി

2012, ജൂലൈ 5, വ്യാഴാഴ്‌ച

വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി.

ബാല്യകാല സഖി

==========
വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്.
കഥാപശ്ചാത്തലം

ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാട്‌വിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ,ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.