ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

നിത്യഹരിത ശീതളസുന്ദരി വനമോഹിനി നെല്ലിയാമ്പതി തലയുയര്‍ത്തിനില്‍ക്കും മരതക വര്‍ണ്ണ മാമല സുന്ദരി ...

                                      നെല്ലിയാമ്പതി

നിത്യഹരിത ശീതളസുന്ദരി 

വനമോഹിനി നെല്ലിയാമ്പതി

തലയുയര്‍ത്തിനില്‍ക്കും 

മരതക വര്‍ണ്ണ മാമല സുന്ദരി ....


ചോലക്കാടുകളാല്‍ ചേലയുടുത്തവളേ

പുല്‍മേടുകള്‍ ഞൊറിഞ്ഞു മാറിലണിഞ്ഞവളേ

ഏലവും കാപ്പിയും നിന്‍ മാറത്തു പൂക്കുമ്പോള്‍

കാറ്റത്തു നിന്‍ ഗന്ധമെത്ര സുഗന്ധം.....

 

തേയില കിളുന്തുകള്‍ തളിരിട്ട നീയിന്നു

പാട്ടക്കരാറിന്റെ അടിമപ്പെണ്ണായി

നിന്നെ പണയവസ്തുവാക്കി ചൂതുകളിചു

കര്‍ഷകന്റെ വേഷമിട്ട തോട്ടമുടമകള്‍.....

 

ശകുനി വേഷം കെട്ടിയാടിയ മന്ത്രിയും

പണയപ്പെടുത്തിയ നിന്നെ തിരികെ നല്‍കാതെ

പുതിയ തന്ത്രങ്ങള്‍ മെനയുന്നു ദൂതന്മാരുമായി

അഞ്ജാതവാസത്തിന്റെ കാലം കഴിഞ്ഞിട്ടും.....

 

നിന്റെ ക്ഷേമ സന്ദര്‍ശനത്തിനായി

വന്നെത്തി ഒരുപറ്റം കാടു വിഴുങ്ങികള്‍ 

തന്ത്രങ്ങളില്‍ അഗ്രകണ്യനായവന്‍

കാപട്യരേഖകള്‍ ശേഖരമാക്കി.....


പേമാരി പെയ്യുന്നു പ്രകൃതി ക്ഷോപിക്കുന്നു

നിന്നെ ആരു സംരക്ഷിക്കും നെല്ലിയമ്പതി

ഒരുനാളു നീയും ക്ഷോപിക്കയില്ലേ

ഉരുള്‍പൊട്ടി പ്രതികാരം തീര്‍ക്കയില്ലേ......


ഒന്നും അറിയതെ ഒന്നും പറയാതെ

ശകുനിമാര്‍ കെട്ടിയ കണ്ണുമായി 

ഒന്നും കാണാതൊരു പൊട്ടക്കണ്ണനായി

ഭരണം തപ്പിതടയുന്നു ധൃതരാഷ്ട്ര മഹരാജന്‍...

                                                               ഷിബു.എസ്സ്.ജി








 

2 അഭിപ്രായങ്ങൾ:

  1. ക്ഷോപിക്കുകയല്ല ; ക്ഷോഭിക്കുക ആണ് ശരി..

    ബ്ലോഗിൽ ഇത്രയധികം ഗാഡ്ജറ്റുകൾ ചേർക്കുന്നത് , ലോഡ് ചെയ്തു വരാൻ ബുദ്ധിമുട്ടുണ്ടാക്കും..

    അതുപോലെ വേഡ് വെരിഫിക്കേഷനും മാറ്റുന്നത് നല്ലതായിരിക്കും.

    ഇതു പോലുള്ള കവിതകൾ ഇന്ന് ആസ്വദിക്കപ്പെടുന്നുണ്ടോ എന്നറിയില്ല.. ആലപിക്കാൻ പറ്റിയ രീതിയിൽ എഴുതിയാൽ ഉണ്ടാവുമായിരിക്കും..ഇപ്പോൾ ഗദ്യകവിതകൾക്കാണല്ലൊ വായനക്കാർ കൂടുതൽ..

    മറുപടിഇല്ലാതാക്കൂ