ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സര്‍വ്വമംഗല മംഗല്യേ ശിവേ സര്‍വാത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ....

 ശ്രീ പാര്‍വ്വതി


സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ....

ഹിമശൈല പുത്രി ഗൌരി അമ്മേ
അടിയങ്ങള്‍ക്കഭയം അവിടല്ലോ
കരുണാമയി ദേവി കാരുണ്യവരദേ
കാത്തു കൊള്ളേണം അമ്മേ അടിയങ്ങളേ....

പ്രകൃതിയും നീയേ പ്രപഞ്ചവും നീയേ
സര്‍വ്വ  ചരാചരങ്ങള്‍ക്കും മാതാവും നീയേ
ആദിപരാശക്തി ദേവി ഭുവനേശ്വരി
ജഗദീശ്വരീ സര്‍വ്വ ഗുണദായികേ....

ശിവയോടു കൂടുമ്പോള്‍ രണ്ടൂ കരങ്ങളും
ത്രിപുര സുന്ദരിയായി നാലുകരങ്ങളും
എട്ടും പതിനെട്ടും കരങ്ങളായി ദേവീ
ദുര്‍ഗ്ഗയായും ഭദ്രകാളിയായും ശക്തി മായേ നിന്‍ രൂപം....

ദുഷ്ടതയെ നിഗ്രഹിക്കാന്‍ രൌദ്രഭാവം പൂണ്ട
ദുര്‍ഗ്ഗാദേവീ സിംഹവാഹനി
പതിനെട്ടു കരങ്ങളാല്‍ അസുരനെ നിഗ്രഹിച്ചു
പാരിടം രക്ഷിച്ച ദേവീ മഹേശ്വരീ....

സന്താപസാഗരത്തെ പത്മതീര്‍ത്ഥമാക്കി
സങ്കടം തീര്‍ക്കും കരുണാമയി
കാര്‍ത്ത്യായണി ദേവീ നിന്റെ കീര്‍ത്തനം ചൊല്ലി
ഭക്തിയായി പ്രാര്‍ത്ഥിക്കാം അമ്മേ പരമേശ്വരി...

മൌനത്തില്‍ ഞ്ജാന പ്രാകാശം നല്‍കും ഭദ്രകാളീ ദേവീ
അഭയ മുദ്രയും വരദ മുദ്രയും നിന്‍ ഇരു കയ്കളിലല്ലോ
ആയിരം നാമത്തില്‍ സ്തുതിക്കുന്നു ദേവിയെ
സഹസ്രനാമ മന്ത്രം ഭക്തിയായി ജപിക്കുമ്പോള്‍....

സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ....

                          ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ