ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണുര്‍- ഗുരുര്‍ദ്ദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ

അറിവ്


അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

അറിവില്ലെന്നാലില്ലീ-
യറിയപ്പെടുമെന്നതുണ്ടിതെന്നാലും;
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീടാം.


അറിവിന്നളവില്ലാതേ-
തറിയാ,മറിവായതും വിളങ്ങുന്നു;
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.

അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അറിവേതെന്നിങ്ങതു പോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?

അറിവിലിരുന്നുകെടുന്നീ-
ലറിവാമെന്നാലിതെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി,-
ങ്ങറിയും നേരത്തു രുമൊന്നായി.

അറിയും മുന്‍പേതെന്നാ-
ലറവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിനേതതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്മീല.

അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും?
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

അറിവെന്നന്നേയിതുമു-
ണ്ടറിവുന്നൊലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണം വേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി,
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍?

അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടുപോയീടും;
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?

അറിവിന്നറിവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍?

അറിവെന്നതു നീയതു നി-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.

അറിവുമതിന്‍ വണ്ണം ചെ-
ന്നറിയുന്നവനില്‍ പകർന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി.

അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്
അറിവൊന്നറിയുന്നവനൊ-
ന്നറിയുന്നതിലാറിതെട്ടുമായീടും.

അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വെവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.

                                                   ഷിബു.എസ്സ്.ജി

 

 പുലരി മഴ

മഴ നനഞ്ഞു ഈറനണിഞ്ഞ 

പുലരിപ്പെണ്ണിന്റെചുരുള്‍മുടിയിലെ 

മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍

തങ്കകതിരുകള്‍ വിടര്‍ത്തി പുഞ്ചിരിച്ചു....


കുയില്‍പ്പാട്ടിനു ഈണമായി 

ഇളംതെന്നല്‍ മൂളി

കുളിര്‍ക്കാറ്റായി തഴുകി 

പുലരിക്കു കുളിര്‍മയായി

പിച്ചിയും മുല്ലയും പുഞ്ചിരി പൂക്കളായി....



കുഞ്ഞിളം കുരുവികള്‍ 

വണ്ടുകള്‍ പൂമ്പാറ്റകള്‍

മുറ്റത്തെ ചെമ്പക പൂമരചില്ലയില്‍

മുത്തങ്ങളിട്ടു മധു നുകര്‍ന്നു.....


പിന്നെയും പിന്നെയും 

തീരത്ത മോഹമായി

മാനത്തു കാര്‍മേഘം തേരിലേറി

മാരുതന്‍ മന്ദമായി തേരുതെളിച്ചു

പുലരിപെണ്ണിനെ ഈറനണിയിക്കുവാന്‍....

                                                           ഷിബു.എസ്.ജി

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ശാന്തിയുടേയും.... സമാധാനത്തിന്റെയും....സന്ദേശമായി സന്തോഷം നല്‍കുന്നതായിരിക്കട്ടെ ഈ പൊന്നോണം....!

കേളികൊട്ടും കേരളത്തില്‍
തിത്തെയി തക തെയിതെയിതോ
ഓണമുണ്ണാനോടിവന്ന
തിത്തിത്താരാ തിത്തെയി
 കേളികൊട്ടും കേരളത്തില്‍
 ഓണമുണ്ണാനോടിവന്ന
മഹബലിതമ്പുരാനെ
വരവേല്‍ക്കുന്നേന്‍....
ഹോ  തിത്തിത്താരാ തിത്തിത്താരാ
 തിത്തെയി തക തെയിതെയിതോ
 തിത്തിത്താരാ തിത്തിത്താരാ
 തിത്തെയി തക തെയിതെയിതോ....

                                                                 ഷിബു.എസ്സ്.ജി

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഓണനിലാവില്‍ മാനത്തെ പൂമുഖത്തു പൂക്കളമൊരുക്കിയ താരക സുന്ദരിമാരേ മേഘമയൂരത്തേരിലേറി നിങ്ങളി പൂമരചില്ലയില്‍ ഊഞ്ഞാലാടാന്‍ വന്നാട്ടേ....!

ഓണനിലാവ്


ണനിലാവില്‍
മാനത്തെ പൂമുഖത്തു
പൂക്കളമൊരുക്കിയ
താരക സുന്ദരിമാരേ
മേഘമയൂരത്തേരിലേറി 
നിങ്ങളി പൂമരചില്ലയില്‍
ഊഞ്ഞാലാടാന്‍ വന്നാട്ടേ....!

പൂവിളി കേള്‍ക്കാം
പൂത്താലമേന്താം
തുമ്പപ്പൂവിറുത്തൊരു 
പൂക്കളമൊരുക്കാം 
കൊട്ടും കുരവയും 
ആര്‍പ്പു വിളിയുമായി 
പൂമങ്കകള്‍ക്കൊപ്പം
തിരുവാതിരയാടാം....!

ഓണവില്ലിന്റെ പാട്ടുകള്‍ കേട്ടു
പൊന്നോണത്തുമ്പികള്‍
തുള്ളിക്കളിക്കുമ്പോള്‍
ഓണനിലാവത്തു
പുഞ്ചിരി തൂവുന്ന
മാനത്തെ താരകമാലാഖമാരേ
നിങ്ങളും പോരില്ലേ 
വരവേല്‍ക്കന്‍
പൊന്നോണത്തപ്പനെ 
വരവേല്‍ക്കാന്‍....!

കുമ്മാട്ടിക്കൂത്തും പുലികളിക്കൂട്ടവും
അത്തചമയത്തിനെത്തുമ്പോള്‍
പൂത്താലമേന്തിയ പൂമങ്കമാര്‍ക്കൊപ്പം
പുത്തന്‍ കോടിയുടുത്തു
എത്തുമോ നിങ്ങള്‍
ഓണത്തപ്പനെ വരവേല്‍ക്കാന്‍
പൊന്നോണത്തപ്പനെ 
വരവേല്‍ക്കാന്‍....!

                                         ഷിബു.എസ്സ്.ജി

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഇന്നന്റെയുള്ളില്‍ എരിയുവാനൊരുതുള്ളി എണ്ണയില്ല ഊതിക്കെടുത്തിയ കരുന്തിരി ശാപഭസ്മമായി മാറിലണിഞ്ഞു ക്ലാവു പിടിച്ച ദേഹവുമായി കാണാമറയത്തിരിക്കുന്നു ഞാനൊരു പാവം മണ്ണെണ്ണവിളക്കു....

                             മണ്ണെണ്ണവിളക്കു


ഒരു തുടം മണ്ണെണ്ണ
ഒഴിച്ചെന്റെയുള്ളില്‍
ഒരു തുണിത്തുണ്ടതില്‍
തിരിയായി തെറുത്തിട്ടു
കൊളുത്തുന്ന തീയില്‍
എരിഞ്ഞു വെളിച്ചം നല്‍കും
ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു....!

തേച്ചു മിനുക്കിയെടുത്തെന്നെ
നോക്കിയാല്‍ 
മങ്ങിയ ഓര്‍മ്മകളെ 
മിന്നിത്തിളക്കി പൊന്‍വിളക്കായി
തെളിയും ഞാനൊരു
പാവം മണ്ണെണ്ണവിളക്കു .....!

എത്ര കാലം എരിഞ്ഞു ഞാന്‍
കൂരിരുട്ടില്‍ കൂട്ടായി വെളിച്ചം നല്‍കി
വെച്ചു വിളമ്പി ഉണ്ണുവാന്‍ കാവലിരുന്നു
വറ്റുന്ന എണ്ണയുടെ വയറിലൊരു
എരിയുന്ന തിരിയുമായി
തെളിയും ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു....!

എത്ര മണിയറകളില്‍ 
പണ്ടെന്റെ വെളിച്ചത്തില്‍
നഗ്നമേനികള്‍ ഒത്തുചേര്‍ന്നാടിയ
പാവക്കൂത്തുകള്‍ കണ്ടു
നാണിച്ചു വറ്റിയ എണ്ണയില്‍ 
കരിഞ്ഞു കണ്ണു പൊത്തിയ 
ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു.....!

പണ്ടൊക്കെ രാവിലാടുന്ന
കാമ കേളിയിലുണ്ടാകുന്ന
ലഞ്ജയില്‍ പൊതിഞ്ഞ 
മുഖങ്ങള്‍ കാണാന്‍ നാണിച്ചു
എരിയുന്ന തിരിനാളം 
ഊതിക്കടുത്തുമ്പോള്‍ 
വിതുമ്പലായി മിഴികളടച്ചു
ഇരുട്ടാക്കും ഞാനൊരു
പാവം മണ്ണെണ്ണ വിളക്കു....!

കൂരിരുട്ടില്‍ വഴികാട്ടിയായി 
കയ്യില്‍ തെളിഞ്ഞു വെളിച്ചമായി
എരിഞ്ഞു തെളിഞ്ഞോരെന്റെ
അരണ്ട വെളിച്ചത്തില്‍ 
അഭ്യസിച്ചവിദ്യയില്‍ 
നേടിയ വെളിച്ചത്തില്‍
പലരും ഓര്‍ക്കാതെ പോയ 
ഞാനൊരു
പാവം മണ്ണെണ്ണവിളക്കു....!

ഇന്നന്റെയുള്ളില്‍ 
എരിയുവാനൊരുതുള്ളി
എണ്ണയില്ല
ഊതിക്കെടുത്തിയ കരുന്തിരി 
ശാപഭസ്മമായി മാറിലണിഞ്ഞു
ക്ലാവു പിടിച്ച ദേഹവുമായി
കാണാമറയത്തിരിക്കുന്നു
ഞാനൊരു 
പാവം മണ്ണെണ്ണവിളക്കു....!
  
                                         ഷിബു.എസ്സ്.ജി
 

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

അഴിമതി മൂത്തു പെരുവഴിയായല്ലോ മാസങ്ങളായിട്ടു പെന്‍ഷ്യനുമില്ലല്ലോ കാണം വിറ്റും ഓണം ഉണ്ണേണ്ടവര്‍ മാനം വിറ്റിനി ഓണം ഉണ്ണേണം മാവേലിയെങ്ങാനം വന്നിതു കണ്ടാല്‍ നാണക്കേടാകില്ലേ കേരളമുഖ്യാ.....?

                            മാവേലിവരുമ്പോള്‍


മാവേലി നാട്ടില്‍ എഴുന്നുള്ളുംനേരം
മാനുഷ്യരെല്ലാരും ക്ഷോഭിച്ചിരിക്കുന്നു
ആമോദത്തോടെ വസിച്ചകാലത്തിന്നു
ആപത്തായി ഏറുന്നു വിലക്കയറ്റം
മാവേലിയെങ്ങാനം വന്നിതു കേട്ടാല്‍ 
നാണക്കേടാകില്ലേ മാലോകരേ....?

കള്ളചതികള്‍ ഇല്ലാത്ത നാട്ടില്‍
കൊല്ലും കൊലയും പോര്‍വിളിയാകുന്നു

കള്ളത്തരങ്ങള്‍ക്കു കൂട്ടായ്മ കൂടുന്നു
പൊള്ള വചനങ്ങള്‍ കീറുന്നു നേതാക്കള്‍
പച്ചക്കൊടികാട്ടി ഓടുന്ന വണ്ടിക്കു
പാളം വലിക്കുന്നു ഭരണഗോത്രങ്ങള്‍
നെഞ്ചിലൊരു കുന്തമുന കുത്തിതറച്ചിട്ടു
അടിവേരു മാന്തി നിയമം മൊഴിയുന്നു
അധികാരകരിമ്പിന്റെ മധുരം നുണഞ്ഞിട്ടു
ചണ്ടികളാക്കുന്നു പൊതു ജനത്തെ
മാവേലിയങ്ങാനം വന്നിതു കണ്ടാല്‍
നാണക്കേടാകില്ലേ മാലോകരേ...?

വഴിയില്‍ തടഞ്ഞിനി ചോദ്യങ്ങള്‍ വേണ്ടാന്നു
അരുളിയ മുഖ്യനോടെന്തു ചൊല്ലാന്‍
കല്‍ക്കരി പുകയുമ്പോള്‍ വാഴ വെട്ടെല്ലേന്നു
കല്പിച്ചു കാണുമാ കേന്ദ്രബിന്ദുക്കള്‍ 
അഴിമതി മൂത്തു പെരുവഴിയായല്ലോ
മാസങ്ങളായിട്ടു പെന്‍ഷ്യനുമില്ലല്ലോ
കാണം വിറ്റും ഓണം ഉണ്ണേണ്ടവര്‍
മാനം വിറ്റിനി ഓണം ഉണ്ണേണം
മാവേലിയെങ്ങാനം വന്നിതു കണ്ടാല്‍ 
നാണക്കേടാകില്ലേ കേരളമുഖ്യാ.....?

                                              ഷിബു.എസ്സ്.ജി
                                             
                                             

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

പൊന്നോണത്തിനു പൂക്കുട ചൂടി അത്തപ്പൂക്കളം ഒരുങ്ങിയല്ലോ തിരു മുറ്റത്തൊരു പൂക്കളമായി പൂവിളി കേട്ടല്ലോ കുരവയുംആര്‍പ്പുമുയര്‍ന്നല്ലോ .....

                                        അത്തപ്പൂവ്

പൊന്നോണത്തിനു പൂക്കുട ചൂടി
അത്തപ്പൂക്കളം ഒരുങ്ങിയല്ലോ
തിരു മുറ്റത്തൊരു പൂക്കളമായി
പൂവിളി കേട്ടല്ലോ 
കുരവയുംആര്‍പ്പുമുയര്‍ന്നല്ലോ .....

തുമ്പപ്പൂവിന്‍ പൂവിളികേട്ടു 
തുയിലുണര്‍ന്നല്ലോ
പുഞ്ചിരി തൂവി കതിരവന്‍ വന്നു
പൊന്‍പ്രഭ ചൊരിഞ്ഞല്ലോ
വാനം  വെണ്‍മുകിലായല്ലോ.....

നിറപറ വെച്ചു നിലവിളക്കു ഒരുക്കി
നൃത്തം വെച്ചല്ലോ മങ്കകള്‍
തുമ്പ പൂക്കളം വെണ്മയിലാക്കി
ആര്‍പ്പു വിളിച്ചല്ലോ എങ്ങും
പൂവേ പൊലി പൂവിളി കേട്ടല്ലോ.....

                                                                          ഷിബു.എസ്സ്.ജി

                                        

 

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

കല്‍ക്കരിഖനികളെ കല്‍ക്കണ്ടക്കനിയായി മധുരമായി നുണഞ്ഞൊന്നിറക്കിയപ്പോള്‍ അലിഞ്ഞു പോയി കോടികള്‍ ലക്ഷക്കണക്കിനു ഭാരതരാജന്റെ വകുപ്പില്‍ നിന്നും....!

                                          കല്‍ക്കരി

കല്‍ക്കരിപ്പാടത്തു കാറ്റു വീശുന്നു
അതിലൊരു പുക മറ കറുപ്പായി ഉയരുന്നു
കറുപ്പിന്റെ പുകപടലം ഇരുട്ടിന്റെ മറയാക്കി
ഖനനത്തില്‍ കോടികള്‍ അഴുമതി കറയാക്കി...!

അഴുമതി കറകൊണ്ടു പുകയുന്ന ഖനിയില്‍
തെളിയുന്ന മുഖം കണ്ടു തിളക്കുന്നു രക്തം
കല്‍ക്കരിപ്പാടങ്ങള്‍ ലേലങ്ങളീല്ലാതെ
ആലോലം പാടീ സ്ക്രീനിംഗ് കമ്മറ്റി....!

നീതിയും വ്യവസ്തയുമില്ലാതെ നല്‍കി
അതിര്‍ത്തികളില്ലാതെ കല്‍ക്കരിപാടങ്ങള്‍
അംബാനിമര്‍ക്കും വന്‍ നേട്ടങ്ങളായി
കോടീകള്‍  കെട്ടായി പോക്കറ്റിലായി....!

സ്പെക്ട്രത്തില്‍ ഉണ്ടാക്കിയ നഷ്ടത്തിനേകാള്‍
മെച്ചത്തില്‍ നഷ്ടമായി കല്‍ക്കരി ഖനനവും
അന്വേഷണത്തിന്റെ പടവുകള്‍ കയറുമ്പോള്‍
കോടികള്‍ തെളിയുന്നു കരട് രേഖയായി....!

കല്‍ക്കരിഖനികളെ കല്‍ക്കണ്ടക്കനിയായി
മധുരമായി നുണഞ്ഞൊന്നിറക്കിയപ്പോള്‍
അലിഞ്ഞു പോയി കോടികള്‍ ലക്ഷക്കണക്കിനു
ഭാരതരാജന്റെ വകുപ്പില്‍ നിന്നും....!

                                      ഷിബു.എസ്സ്.ജി

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

നിത്യഹരിത ശീതളസുന്ദരി വനമോഹിനി നെല്ലിയാമ്പതി തലയുയര്‍ത്തിനില്‍ക്കും മരതക വര്‍ണ്ണ മാമല സുന്ദരി ...

                                      നെല്ലിയാമ്പതി

നിത്യഹരിത ശീതളസുന്ദരി 

വനമോഹിനി നെല്ലിയാമ്പതി

തലയുയര്‍ത്തിനില്‍ക്കും 

മരതക വര്‍ണ്ണ മാമല സുന്ദരി ....


ചോലക്കാടുകളാല്‍ ചേലയുടുത്തവളേ

പുല്‍മേടുകള്‍ ഞൊറിഞ്ഞു മാറിലണിഞ്ഞവളേ

ഏലവും കാപ്പിയും നിന്‍ മാറത്തു പൂക്കുമ്പോള്‍

കാറ്റത്തു നിന്‍ ഗന്ധമെത്ര സുഗന്ധം.....

 

തേയില കിളുന്തുകള്‍ തളിരിട്ട നീയിന്നു

പാട്ടക്കരാറിന്റെ അടിമപ്പെണ്ണായി

നിന്നെ പണയവസ്തുവാക്കി ചൂതുകളിചു

കര്‍ഷകന്റെ വേഷമിട്ട തോട്ടമുടമകള്‍.....

 

ശകുനി വേഷം കെട്ടിയാടിയ മന്ത്രിയും

പണയപ്പെടുത്തിയ നിന്നെ തിരികെ നല്‍കാതെ

പുതിയ തന്ത്രങ്ങള്‍ മെനയുന്നു ദൂതന്മാരുമായി

അഞ്ജാതവാസത്തിന്റെ കാലം കഴിഞ്ഞിട്ടും.....

 

നിന്റെ ക്ഷേമ സന്ദര്‍ശനത്തിനായി

വന്നെത്തി ഒരുപറ്റം കാടു വിഴുങ്ങികള്‍ 

തന്ത്രങ്ങളില്‍ അഗ്രകണ്യനായവന്‍

കാപട്യരേഖകള്‍ ശേഖരമാക്കി.....


പേമാരി പെയ്യുന്നു പ്രകൃതി ക്ഷോപിക്കുന്നു

നിന്നെ ആരു സംരക്ഷിക്കും നെല്ലിയമ്പതി

ഒരുനാളു നീയും ക്ഷോപിക്കയില്ലേ

ഉരുള്‍പൊട്ടി പ്രതികാരം തീര്‍ക്കയില്ലേ......


ഒന്നും അറിയതെ ഒന്നും പറയാതെ

ശകുനിമാര്‍ കെട്ടിയ കണ്ണുമായി 

ഒന്നും കാണാതൊരു പൊട്ടക്കണ്ണനായി

ഭരണം തപ്പിതടയുന്നു ധൃതരാഷ്ട്ര മഹരാജന്‍...

                                                               ഷിബു.എസ്സ്.ജി








 

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

“ശാന്തിയും......സമാധാനവും.....നന്മയും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍”

ഈദുള്‍ഫിത്ര്‍

  (റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം)
ഹിജ്റ വർഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുള്‍ഫിത്ര്‍ അഥവാ ചെറിയ പെരുന്നാൾ. റമദാന്‍ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുള്‍
ഫിത്‌ര്‍ ആഘോഷിക്കപ്പെടുന്നത്. ഈദുള്‍ ഫിത്ര്‍ എന്നാല്‍ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന്‌ ആഘോഷം എന്നും ഫിത്‌ര്‍ എന്ന പദത്തിന്‌ നോമ്പു തുറക്കല്‍ എന്നുമാണ്‌ അര്‍ത്ഥം. അതിനാല്‍ റമദാന്‍ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ്‌ ഈദുള്‍ ഫിത്‌ര്‍ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാന്‍ കഴിഞ്ഞു വരുന്ന മാസമായ ശവ്വാല്‍ ഒന്നിനായിരിക്കും

ഈദുൽ ഫിത്‌ര്‍ ദിനത്തില്‍ വിശ്വാസികൾ വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാള്‍ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഈദ് നമസ്കാരത്തിനു മുമ്പ് അന്നേദിവസം ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ളവര്‍ ഫിത്‌ര്‍ സക്കാത്ത് എന്ന ദാനം നിര്‍വഹിക്കണം. ഈദ് നമസ്കാരം വരെ തക്ബീര്‍ മുഴക്കണം. തക്ബീറിന്റെ രൂപം:

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍

الله أكبر الله أكبر الله أكبر

ലാ ഇലാഹ ഇല്ലല്ലാഹ് لا إله إلا الله

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍
الله أكبر الله أكبر വ ലില്ലാഹിന്‍ ഹംദ് ولله الحمد

അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവന്‍,അല്ലാഹു ഏറ്റവും വലിയവന്‍,സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു.

“ശാന്തിയും......സമാധാനവും.....നന്മയും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍”
 
                                                                                                              ഷിബു.എസ്സ്.ജി

ചിങ്ങമാസപുലരിപ്പെണ്ണു പൂവു ചൂടി അണിഞ്ഞൊരുങ്ങി പൂവേ പൊലി പൂവിളിയുമായി പൂമരങ്ങള്‍ പുഞ്ചിരിച്ചു.....

ചിങ്ങപുലരി


ചിങ്ങമാസപുലരിപ്പെണ്ണു
പൂവു ചൂടി അണിഞ്ഞൊരുങ്ങി
പൂവേ പൊലി പൂവിളിയുമായി
പൂമരങ്ങള്‍ പുഞ്ചിരിച്ചു.....

പുലരിപ്പെണ്ണിനു പുടവ ഞൊറിഞ്ഞു
പൂമാനം തുടുത്തുനിന്നു
പൂവള്ളി കുടിലിനുള്ളില്‍

പൂമങ്കകള്‍ പാട്ടുപാടി.....

ഇളംതെന്നല്‍ തഴുകി പുണര്‍ന്നു
പുലരിപ്പെണ്ണിന്‍ മാറിടത്തില്‍
പുളകമാക്കി മഴത്തുള്ളികള്‍
മുത്തമിട്ടു തിരുനെറ്റിയില്‍.....

ആടീമാസം പോയല്ലോ
കെടുതിയും മാഞ്ഞല്ലോ
വറുതിയും വിടചൊല്ലി
മഴനനഞ്ഞു പോയല്ലോ.....

ശുദ്ധി വൃത്തിയായിവള്‍
ചിങ്ങമാസ പുലരിപ്പെണ്ണു
മനം നിറഞ്ഞു വന്നിവള്‍
ഐശ്വര്യത്തിന്‍ ദേവിയായി.....
 
                          ഷിബു.എസ്സ്.ജി

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍ തങ്കകതിരുകള്‍ വിടര്‍ത്തി പുഞ്ചിരിച്ചു....

  പുലരിമഴ

  

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ
ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍
തങ്കകതിരുകള്‍  വിടര്‍ത്തി പുഞ്ചിരിച്ചു....

കുയില്‍പ്പാട്ടിനു ഈണമായി ഇളംതെന്നല്‍ മൂളി
കുളിര്‍ക്കാറ്റായി തഴുകി പുലരിക്കു കുളിര്‍മയായി
പിച്ചിയും മുല്ലയും പുഞ്ചിരി പൂക്കളായി....

കുഞ്ഞിളം കുരുവികള്‍ വണ്ടുകള്‍ പൂമ്പാറ്റകള്‍
മുറ്റത്തെ ചെമ്പക പൂമരചില്ലയില്‍
മുത്തങ്ങളിട്ടു മധു നുകര്‍ന്നു.....

പിന്നെയും പിന്നെയും തീരത്ത മോഹമായി
മാനത്തു കാര്‍മേഘം തേരിലേറി
മാരുതന്‍ മന്ദമായി തേരുതെളിച്ചു 
പുലരിപെണ്ണിനെ ഈറനണിയിക്കുവാന്‍.....
                                                                
                                                       ഷിബു .എസ്സ്.ജി


                                                             

സ്വപ്നസാഗരത്തിന്‍മേലേ നീലാകാശത്തിന്റെ പരവതാനിയില്‍ മഴവില്ലായി കുണുങ്ങി നിന്ന മഴമുകില്‍പ്പെണ്ണെ......


മഴമുകില്‍

സ്വപ്നസാഗരത്തിന്‍മേലേ  നീലാകാശത്തിന്റെ
പരവതാനിയില്‍ മഴവില്ലായി കുണുങ്ങി നിന്ന
മഴമുകില്‍പ്പെണ്ണെ......

നിന്റെ ഏഴുവര്‍ണ്ണങ്ങള്‍ കണ്ടെന്റെ ഉള്ളിലെ
മോഹങ്ങള്‍ മേഘങ്ങളായി പറന്നു പറന്നാ ‌‌-
സ്നേഹപര്‍വ്വതത്തിന്റെ  നെറ്റിയില്‍ പുണര്‍ന്നപ്പോള്‍.....

  ഇളംതെന്നല്‍ കൊണ്ടെന്നെ തഴുകി തഴുകി  
നീ വര്‍ഷിച്ചൊരാ-തേന്‍തുള്ളികള്‍  
കുളിര്‍മയുള്ള പ്രണയമഴതുള്ളികളായിന്നെന്റെ
ഹൃദയങ്കണത്തിലെ പടിപ്പുര വാതിലിനകത്തു 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
നീരുറവയായി....അതിലൊരു പ്രണയം
ഒഴുകുന്നു നിനക്കായി....
      
                             ഷിബു.എസ്സ്.ജി

അസ്ഥിവാരങ്ങള്‍ തോണ്ടൂന്നു നെല്‍പ്പാടങ്ങള്‍ക്കു ഇനിയുമൊരു വ്യവസ്ഥയുമില്ലാതെ പച്ചയായി വെട്ടിമൂടവാന്‍....

 നെല്പാടത്തിന്റെ വിധി

അസ്ഥിവാരങ്ങള്‍ തോണ്ടൂന്നു
നെല്‍പ്പാടങ്ങള്‍ക്കു ഇനിയുമൊരു
വ്യവസ്ഥയുമില്ലാതെ പച്ചയായി
വെട്ടിമൂടവാന്‍....

പദ്ധതികള്‍ പല പദ്ധതികള്‍
സുരക്ഷക്കാവിഷ്കരിച്ചു നെല്‍പ്പാടത്തിനു
വിധിയെഴുതിയതു വെട്ടിമൂടുവാനുള്ള
ദയാവധം....

പ്രാണികള്‍ക്കെങ്കിലും അത്താണിയായ
പ്രാണജലമൂറുന്ന നീര്‍ത്തടങ്ങളും
നികത്തി പ്രാണനെടുക്കുന്നു
ഭരണ പരിഷ്കാരങ്ങല്‍....

കാളകള്‍ക്കു വെച്ചു കെട്ടിയ കലപ്പകളിനിയും

കര്‍ഷകന്റെ നെഞ്ചില്‍ ഉഴന്നു താഴ്ത്തി
പരിഷ്കൃതത്തിനു പാകമായ വിത്തുകള്‍ വിതക്കും
ഭരണ മോഹിനികള്‍...

നെല്‍മണിമുത്തുകള്‍ വിതക്കില്ല ഇനിയും
ആ പാടശേഖരങ്ങളീല്‍ ഒരിക്കലും
മണിമന്ദിരങ്ങള്‍ക്കായി മുളപ്പിച്ച കരിങ്കല്ലുകളുടെ
വിത്തുമായെത്തി സംരക്ഷിക്കുന്ന വന്‍മതിലുകള്‍....


നെല്‍മണിക്കതിരുകള്‍ കിലുങ്ങിയ വയലുകളില്‍
ഇനിയും ഒരു പൊന്‍തിളക്കം ഓര്‍മ്മയായേക്കാം
വിത്തു വിതച്ചതും കള പറിച്ചതും കൊയ്തു പാട്ടും  
കണ്ടു മറന്നു പോയ സ്വപ്നമായേക്കാം....

                                                          ഷിബു .എസ്സ് . ജി

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു ഞങ്ങള്‍ പ്രവാസികള്‍....


പ്രവാസം

മലയാളനാടിന്റെ മഹിമകള്‍ മായ്ക്കുന്ന
മരണ വിവരണപ്പട്ടികയ്യുടെ
മണിമുഴക്കം കേള്‍ക്കുകയില്ല
മരുഭൂമിയാണങ്കിലും മരുപ്പച്ചയുള്ള
ഈ അറബി നാട്ടില്‍....

കതറിന്റെ വിലകളഞ്ഞു അഴുമതിക്കറ
പുരട്ടിയ കതറണിഞ്ഞ രാഷ്ടീയ
സിംഹവാലന്മാരുമില്ല
ഈ മണല്‍ക്കാടുകളില്‍....

ദേവിയും ദേവനും അള്ളാഹുവും കൃസ്തുവും
എന്നൊരു വ്യത്യാസമില്ലാതെ
പെരുന്നാളും ഓണവും കൃസ്തുമസ്സും
ആഘോഷമാക്കുന്നു ഞങ്ങള്‍ പ്രവാസികള്‍....

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു
ഞങ്ങള്‍ പ്രവാസികള്‍....

നാടിന്റെ നന്മക്കു നാട്ടുകൂട്ടം കൂടി
നാട്ടാര്‍ക്കു നല്ലൊരു വേതനം നല്‍കിയും
നാട്ടിലെത്തുമ്പോള്‍ പിന്നെ നാട്ടുകാര്‍
പിഴിയുന്നു വികസനമെന്ന പ്രഹസനമായും...

കുടുംബബന്ധങ്ങള്‍ വര്‍ണ്ണചിത്രങ്ങളക്കി
മനസ്സിന്റെ മണീചെപ്പില്‍ അടച്ചു വെച്ചു
സ്വപ്നങ്ങള്‍ ഓരോന്നും വിലക്കുവാങ്ങി
ജീവിതം നഷ്ടമാക്കുന്നവര്‍ പ്രവാസികള്‍.....

ജന്മനാടിന്റെ ഹരിതാഭയും അമ്പലപറമ്പും
ആല്‍ത്തറയും കുളവും കുന്നും മലകളും
എന്നും മനസ്സിന്റെ താഴ് വാരത്തില്‍
കുളിര്‍മ വീശുന്ന ഓര്‍മ്മകളായി.....

പെറ്റമ്മയായ മലനാടിനെപ്പോലെ
ഏറെ ഇഷ്ടമാണു എനിക്കെന്നും
പോറ്റമ്മയായ ഈ പുണ്യഭൂമി.....
                                             
                                          ഷിബു.എസ്സ്.ജി

 ഇണക്കിളി

 സ്വപ്നമരത്തിന്റെ
പൂംങ്കുല ചില്ലയില്‍
ഒറ്റക്കിരുന്നു കൂടുകെട്ടുന്ന
പൈങ്കിളിപ്പെണ്ണേ
കൂട്ടിനൊരു 
ഇണക്കിളിയായി
ഞാനും കൂടട്ടെ
നിന്റെ കൂടെ....... 


പൈങ്കിളി കൂടൊരു 
കൊട്ടാരമാക്കാം
നിന്നെ അതിലെന്റെ
രാഞ്ജിയായി വാഴ്ത്താം
പൂങ്കുയില്‍പ്പെണ്ണേ
പോരുമോ
നീ എന്റെ  
ഇണക്കീളീയാകുവാന്‍.....


നീലാകാശത്തിന്റെ
താഴ്വാരത്തില്‍
ആയിരം താമരമുട്ടുകള്‍
വിരിയുന്ന
നീലത്തടാകമൊരുക്കാം
നിനക്കായി
നീല നിലാവു
പുഞ്ചിരിതൂവുമ്പോള്‍
നീലത്താമരപൂക്കള്‍ തലോടി
നീന്തി തുടിക്കാന്‍ 
വരുമോ നീയെന്റെ
ഇണ അരയന്നമായി ....


അടുത്തൊരു
ആല്‍മരക്കൊമ്പത്തിരിക്കുന്ന
ആണ്‍കുയില്‍ പാട്ടു
നീ കേള്‍ക്കുന്നില്ലേ.....


                            ഷിബു. എസ്സ്.ജി

 വേറിട്ടചിന്തകള്‍ 

അന്ത്യമില്ലാത്ത
ചിന്തകളുടെ വര്‍ണ്ണങ്ങള്‍
കണ്ടു മോഹിച്ചു
സ്വന്തമാക്കി
ഈ അന്ധകാരത്തില്‍
എന്തിനു വെറുതെ
നൊന്തു ജീവിക്കണം.....!!

ഉള്ളിലുള്ള മനസ്സില്‍
ഒരു മുള്ളു കൊള്ളുമ്പോള്‍
അതു നുള്ളീടുത്തു
ഉള്ളു പൊള്ളയാണന്നു
വെള്ള പൂശി
തള്ളി പറഞ്ഞിട്ടു
എന്തുകാര്യം.....!!

ഇഷ്ടം അല്ലാത്തതു
ചിലതു 
നഷ്ടമാകുമ്പോള്‍
കഷ്ടമായന്നു കരുതി 
അഷ്ടദിക്കും പൊട്ടുമാറ്
ഉച്ചത്തില്‍
പൊട്ടീക്കരഞ്ഞു
ശിഷ്ടകാലം 
കഴിഞ്ഞിട്ടു എന്തു കാര്യം....!!

സ്നേഹം മൂടിമറക്കുന്ന
മോഹങ്ങള്‍
കാര്‍മേഘങ്ങളായി
പുകഞ്ഞു പുകഞ്ഞു
ഹൃദയ പര്‍വ്വതശിരസ്സില്‍ തട്ടി
തോരാത്ത 
കണ്ണീര്‍ മഴയായി
പെയ്തൊലിക്കുന്നു 
ഈ അന്ധകാരത്തില്‍ 
അലിഞ്ഞു ചേരുവാന്‍....!!

                         ഷിബു .എസ്സ്.ജി

ചോര കുടിച്ചു കരളു കാര്‍ന്നു തിന്നു വളരുന്നു നമ്മളില്‍ ഒരു മാരകരോഗത്തിന്റെ കരുത്തുള്ള അണുമക്കള്‍ തളരുന്ന മനസ്സിനു താങ്ങുകളില്ലാതെ തകര്‍ന്നടിഞ്ഞു പൊലിഞ്ഞു പോകുന്നു ജീവിതം....!!!

വിഷവിത്തുകള്‍

വിഷമൊണ്ടു വിശപ്പിനായി കഴിക്കുന്ന ചോറിലും
കുടിക്കുന്ന ദാഹജലത്തിലും പ്രാണവായുവില്‍പ്പോലും
പൊലിയുന്നു ജീവന്‍ ദുരന്തമായി വന്നു
ഓരോ വിപത്തിനും കളിയരങ്ങാകുന്നു.....!!!

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍
വിതുമ്പുന്നു ജന്മങ്ങള്‍  ബലിയാടുകളാകുന്നു
പ്രാണനെടുക്കുന്ന ഭോജനശാലകള്‍   
കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

ഉദരരോഗങ്ങള്‍ക്കു വരവേല്‍പ്പു നല്‍കുവാന്‍
അണുക്കളെ അണി നിരത്തി ഒരുക്കുന്നു കുടിവെള്ളം
പരിശുദ്ധ പാലിന്റെ ഗുണമേന്മ കൂട്ടുവാന്‍
വിഷദ്രവ്യം കലര്‍ത്തിയും ലാഭങ്ങള്‍ നേടുന്നു...!!!

മധുരം കിനിയുന്ന പഴങ്ങളില്‍ പൂശുന്നു
പല വര്‍ണ്ണങ്ങളില്‍ തിളങ്ങുന്ന നിറമുള്ള വിഷങ്ങള്‍
പുഴുക്കള്‍ നുരച്ചു ജീര്‍ണ്ണിച്ച മാംസകഷണങ്ങള്‍
രുചിയായ പലഹാരപ്പൊതിയായി മാറ്റുന്നു....!!!


ചോര കുടിച്ചു കരളു കാര്‍ന്നു തിന്നു വളരുന്നു നമ്മളില്‍
ഒരു മാരകരോഗത്തിന്റെ കരുത്തുള്ള അണുമക്കള്‍
തളരുന്ന മനസ്സിനു താങ്ങുകളില്ലാതെ 
തകര്‍ന്നടിഞ്ഞു പൊലിഞ്ഞു പോകുന്നു  ജീവിതം....!!!
                                                               
                                                               ഷിബു.എസ്സ്.ജി                    

സര്‍വ്വമംഗല മംഗല്യേ ശിവേ സര്‍വാത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ....

 ശ്രീ പാര്‍വ്വതി


സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ....

ഹിമശൈല പുത്രി ഗൌരി അമ്മേ
അടിയങ്ങള്‍ക്കഭയം അവിടല്ലോ
കരുണാമയി ദേവി കാരുണ്യവരദേ
കാത്തു കൊള്ളേണം അമ്മേ അടിയങ്ങളേ....

പ്രകൃതിയും നീയേ പ്രപഞ്ചവും നീയേ
സര്‍വ്വ  ചരാചരങ്ങള്‍ക്കും മാതാവും നീയേ
ആദിപരാശക്തി ദേവി ഭുവനേശ്വരി
ജഗദീശ്വരീ സര്‍വ്വ ഗുണദായികേ....

ശിവയോടു കൂടുമ്പോള്‍ രണ്ടൂ കരങ്ങളും
ത്രിപുര സുന്ദരിയായി നാലുകരങ്ങളും
എട്ടും പതിനെട്ടും കരങ്ങളായി ദേവീ
ദുര്‍ഗ്ഗയായും ഭദ്രകാളിയായും ശക്തി മായേ നിന്‍ രൂപം....

ദുഷ്ടതയെ നിഗ്രഹിക്കാന്‍ രൌദ്രഭാവം പൂണ്ട
ദുര്‍ഗ്ഗാദേവീ സിംഹവാഹനി
പതിനെട്ടു കരങ്ങളാല്‍ അസുരനെ നിഗ്രഹിച്ചു
പാരിടം രക്ഷിച്ച ദേവീ മഹേശ്വരീ....

സന്താപസാഗരത്തെ പത്മതീര്‍ത്ഥമാക്കി
സങ്കടം തീര്‍ക്കും കരുണാമയി
കാര്‍ത്ത്യായണി ദേവീ നിന്റെ കീര്‍ത്തനം ചൊല്ലി
ഭക്തിയായി പ്രാര്‍ത്ഥിക്കാം അമ്മേ പരമേശ്വരി...

മൌനത്തില്‍ ഞ്ജാന പ്രാകാശം നല്‍കും ഭദ്രകാളീ ദേവീ
അഭയ മുദ്രയും വരദ മുദ്രയും നിന്‍ ഇരു കയ്കളിലല്ലോ
ആയിരം നാമത്തില്‍ സ്തുതിക്കുന്നു ദേവിയെ
സഹസ്രനാമ മന്ത്രം ഭക്തിയായി ജപിക്കുമ്പോള്‍....

സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ....

                          ഷിബു.എസ്സ്.ജി