ഈ ബ്ലോഗ് തിരയൂ

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ഇഷ്ടവരം തന്നു മാറത്തു ചായുമ്പോള്‍ സ്വപ്നമായിരുന്നങ്കിലും അറിഞ്ഞു ഞാന്‍ നിന്റെ നിത്യ യൌവ്വനത്തിന്റെ പുഷ്പ ഗന്ധം ....

                                സ്വപ്നദേവത

നിദ്രയില്‍ വന്നെന്റെ 
മാറത്തു അധരപുഷ്പങ്ങള്‍ 
വിരിയിച്ച സ്വപ്ന മന്ദാരമേ 
നിന്‍ ചുണ്ടിതളില്‍ 
കിനിഞ്ഞ തേന്‍തുള്ളിള്‍
പ്രണയാമൃതത്തിന്റെ 
മധുരമാണോ....
സ്വപ്നദേവതേ നിന്റെ 
നഗ്നമേനിയില്‍
അര്‍ച്ചനപൂക്കളായെന്‍ 
ചുംബനമേകുമ്പോള്‍
ലഞ്ജനുരാഗപുളകിതയി നീ
പത്മതീര്‍ത്ഥത്തില്‍ 
കുളിച്ചു നില്‍പ്പു...
ഇഷ്ടവരം തന്നു 
മാറത്തു ചായുമ്പോള്‍
സ്വപ്നമായിരുന്നങ്കിലും 
അറിഞ്ഞു ഞാന്‍ നിന്റെ
നിത്യ യൌവ്വനത്തിന്റെ
പുഷ്പ ഗന്ധം ....
                                                                                
                                                                                        ഷിബു.എസ്സ്.ജി

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വല വിരിച്ചു നടുവില്‍ പതുങ്ങിയിരിക്കുന്നു ഇരയെ പിടിക്കുവാന്‍ നട്ടെല്ലു ഇല്ലാത്തവന്മാര്‍ എട്ടുകാലില്‍ നടക്കുന്ന ചിലന്തിയെപ്പോലെ...!

ചിലന്തി വല
വല വിരിച്ചു നടുവില്‍
പതുങ്ങിയിരിക്കുന്നു
ഇരയെ പിടിക്കുവാന്‍
നട്ടെല്ലു ഇല്ലാത്തവന്മാര്‍
എട്ടുകാലില്‍ നടക്കുന്ന
ചിലന്തിയെപ്പോലെ...!

മോഹവര്‍ണ്ണങ്ങള്‍ കാട്ടി
കെട്ടിയ വലയില്‍

പൂക്കളെന്നു നിനച്ചെത്തുന്ന
പൂമ്പാറ്റയെ ആകര്‍ഷിച്ചു
അകപ്പെടുത്തി കെട്ടി വരിഞ്ഞു
ഇരയാക്കുന്ന എട്ടുകാലികളെക്കാള്‍
വിഷവുമായി വര്‍ണ്ണ വലകള്‍ വിരിച്ചു
പതുങ്ങിയിരിക്കുന്നു ഇരുകാലുകളുള്ള
മനുഷ്യ ചിലന്തികള്‍....!

ഇരുകാലികള്‍ കെട്ടുന്ന വലയില്‍
പ്രണയദാഹത്താല്‍ പരവശയായി
കുടുങ്ങുന്ന മനുഷ്യപ്രാണികളെ
വലക്കണ്ണികളില്‍ വരിഞ്ഞു മുറുക്കി
അഴിക്കുംതോറും പിണഞ്ഞു പിണഞ്ഞു
ഊരാക്കുടുക്കിലാക്കി സര്‍വ്വവും
കവര്‍ന്നെടുത്തു കാലം മുഴുവനും
പൊട്ടിയളിഞ്ഞ ചിലന്തി വിഷത്തിന്റെ
വ്രണവും സമ്മാനിച്ചു വിരുതരായി
നടക്കുന്നു ഇരുകാലില്‍
മനുഷ്യചിലന്തികള്‍....!

                                                                                                        
                                                                                                                            ഷിബു.എസ്സ്.ജി

 

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

ഇളംതെന്നല്‍ ഈണം മൂളി കൂളിരായി തഴുകുമ്പോള്‍ പ്രണയശലഭമായൊന്നു പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

                                         പ്രണയരാവ്

നിലാവൂള്ള രാത്രിയില്‍
നിശാഗന്ധി പൂത്തപോലെ
വിടര്‍ന്നു നിന്‍ മുഖമെന്‍
മനസ്സിന്റെ പൂങ്കാവനത്തില്‍...!

സുഗന്ധം പരത്തി നീ
സുമംഗലിപെണ്ണായി വന്നു
പനനീര്‍ തുള്ളിപോലെന്‍
പ്രണയംതുളുമ്പി നിന്നു...!

ഇളംതെന്നല്‍ ഈണം മൂളി 
കൂളിരായി തഴുകുമ്പോള്‍
പ്രണയശലഭമായൊന്നു
പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

മധുരം ചൊരിയും നിന്‍
പുഞ്ചിരിയദരത്തില്‍
പ്രണയം കിനിയും
തേന്‍ തുള്ളി നുകരും ഞാന്‍...!

നിലാവില്‍ ഈ നീലരാവില്‍
സഖീ നീയെന്‍ മന്ദാരപുഷ്പമായി
പരിമളം പുല്‍കി നിദ്രയിലമരാം
ഈ രാവിലൊന്നായലിഞ്ഞു ചേരാം...!

                                                                                                                 ഷിബു.എസ്സ്.ജി

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

പകലെന്ന സത്യം പോയി മറഞ്ഞെങ്ങോ പകലോന്റെ പ്രഭയല്ല പകകൊണ്ടു എരിയുന്ന തീയാണീ വെളിച്ചം....!

                                             കാഴ്ചകള്‍

കണ്ടുറങ്ങുന്ന
സ്വപ്നങ്ങളെല്ലാം
നൊമ്പരത്തിന്റെ
തിരശ്ശീലകള്‍
അണിയുന്നു...!

കേട്ടു പോയ സ്വരങ്ങള്‍
ഓര്‍ക്കുമ്പോള്‍
ചില വാക്കുകള്‍
എരിയുന്ന തീപ്പന്തമായി
പുകയുന്നു മന്‍സ്സില്‍....!

പറയുന്നതെല്ലാം
പഴിചാരലാക്കി
പരിഭവം കാട്ടുന്ന
പല മുഖങ്ങള്‍ ....!

ഇരുട്ടിന്റെ ആത്മാകള്‍
വിഴുങ്ങിയ പ്രപഞ്ചത്തില്‍
തപ്പിതടയുന്നു
ജീവകോലങ്ങള്‍
വെളിച്ചത്തിനായി...!

പകലെന്ന സത്യം
പോയി മറഞ്ഞെങ്ങോ
പകലോന്റെ പ്രഭയല്ല
പകകൊണ്ടു എരിയുന്ന
തീയാണീ വെളിച്ചം....!

മുന്നില്‍ ചിരിക്കുന്ന
മുഖകാന്തികണ്ടിട്ടറിയാതെ
ചവിട്ടിക്കടക്കുന്ന പടവുകള്‍
ഇടറി വീഴുമ്പോള്‍
കാണാം മുഖകാന്തിയില്‍
തെളിയുന്ന ചതിക്കുഴികള്‍....!

                                        ഷിബു എസ്സ്.ജി

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ജനിപ്പിച്ചവന്റെ ചിതല്‍പ്പുറ്റു മൂടിയ മനസ്സിന്റെ മാളത്തില്‍ നിന്നും ഒരു കരിനാഗം ഇഴഞ്ഞു കാമവെറി പൂണ്ടു ഫണം വിടര്‍ത്തിയാടുന്നു കുരുന്നു മേനിയില്‍...!!!

                                       കരിനാഗങ്ങള്‍

യൌവനത്തിന്റെ
പടിവാതിക്കലെത്തുന്ന
പെണ്‍കുരുന്നിനെ നോക്കി
ജനിപ്പിച്ചവന്റെ
ചിതല്‍പ്പുറ്റു മൂടിയ
മനസ്സിന്റെ മാളത്തില്‍ നിന്നും
ഒരു കരിനാഗം ഇഴഞ്ഞു
കാമവെറി പൂണ്ടു
ഫണം വിടര്‍ത്തിയാടുന്നു
കുരുന്നു മേനിയില്‍...!!!

സ്വന്തമായ രക്തക്കറയുടെ
ഉപ്പും നുണഞ്ഞു
ഗന്ധവും പുണര്‍ന്നു
കാമബലിക്കടിമയാക്കിയ
മകളുടെ ഉദരത്തില്‍
അഛന്റെ
മറ്റൊരു കുഞ്ഞിന്റെ
ജീവന്‍ തുടിക്കുന്നു...!!!

                                                            ഷിബു.എസ്സ്.ജി

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

കണ്ണാ....കണ്ണാ....കണ്ണാ ഉണ്ണിക്കണ്ണാ കാര്‍മേഘവര്‍ണ്ണാ....!

                           ശ്രീകൃഷ്ണജയന്തി

ഉണ്ണി പിറന്നു ഉണ്ണി പിറന്നു
വസുദേവ പുത്രനായി
മഥുരാപുരിയില്‍....!

കണ്ണന്‍ പിറന്നു കണ്ണന്‍ പിറന്നു
ദേവകി നന്ദനായി
കാരാഗ്രഹത്തില്‍....!

പൊന്നിന്‍ ചിങ്ങത്തില്‍
രോഹിണി നാളില്‍
അഷ്ടമിക്കൊത്തു കണ്ണന്‍ പിറന്നു...!

അലറി പെയ്തു പേമരിയും
ആടിത്തിമിര്‍ത്തു കൊടുംങ്കാറ്റും
അരിച്ചിറങ്ങിയ കോടമഞ്ഞും....!

ഭൂമിയും അഗ്നിത്തൂണുകളായി
ഘോരരാത്രിയില്‍
പ്രകമ്പനം കൊണ്ടു...!

ദുഷ്ടനാം കംസനെ ഹിംസിക്കുവാനായി
വിഷ്ണുവിന്‍ അവതാരമായി
ഉണ്ണിക്കണ്ണന്‍ പിറന്നു...!

മുലയൂട്ടി താരാട്ടി മകനെ വളര്ത്താന്‍
അഛനും അമ്മക്കും കഴിഞ്ഞില്ല
അവ്ര്ക്കു അതിനുള്ള ഭാഗ്യം കൊടുത്തില്ല...!

ഉണ്ണി വളര്‍ന്നു കണ്ണന്‍ വളര്‍ന്നു
യശോദ പുത്രനായി
ആമ്പാടിയില്‍...!

കണ്ണന്‍ വളര്‍ന്നു നന്ദഗോപര്‍ക്കു
വാത്സല്യപുത്രനായി
ആമ്പാടിയില്‍....!

കണ്ണന്‍ വളര്‍ന്നു യദുകുലനാഥനായി
ഗോകുലപാലനായി
ആമ്പാടിയില്‍....!

കണ്ണാ....കണ്ണാ....കണ്ണാ
ഉണ്ണിക്കണ്ണാ
കാര്‍മേഘവര്‍ണ്ണാ....! 
 
                                          ഷിബു.എസ്സ്.ജി

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍ വരിക പൂനിലാവേ ഈ രാവില്‍ കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!

                             ആമ്പല്‍പൂവ്


കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും
ഉണര്‍ന്നില്ലേ പൂനിലാവേ
മൊട്ടിട്ടു നില്‍ക്കുമീ
പ്രണയിനിക്കു മുത്ത മേകാന്‍....!

ഇനിയുമീരാവില്‍ വരും
മഴപ്പെണ്ണിന്റെ തുള്ളികളെന്നെ
നനയിച്ചു കുളിരേകുമ്പോള്‍
പുണരുവാന്‍ പോരുക പൂനിലാവേ....!

രാവേറെ ഇരുട്ടുമ്പോള്‍
രാക്കിളികള്‍ പാടുംമ്പോള്‍
കൂരിരുട്ടില്‍ കുളിരുമായി
കാത്തു നില്‍പ്പു നിന്നെ ഞാന്‍...!

കാര്‍മേഘപ്പുതപ്പിനുള്ളില്‍
ഒളിച്ചിരിക്കും പൂനിലാവേ
മടിച്ചിരിക്കാതടുത്തു വന്നന്നെ
പുണര്‍ന്നു നിന്‍ പ്രഭ ചൊരിയുമോ...!

മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ
ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍
വരിക പൂനിലാവേ ഈ രാവില്‍
കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!

                                                                             ഷിബു.എസ്സ്.ജി