ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

പകലെന്ന സത്യം പോയി മറഞ്ഞെങ്ങോ പകലോന്റെ പ്രഭയല്ല പകകൊണ്ടു എരിയുന്ന തീയാണീ വെളിച്ചം....!

                                             കാഴ്ചകള്‍

കണ്ടുറങ്ങുന്ന
സ്വപ്നങ്ങളെല്ലാം
നൊമ്പരത്തിന്റെ
തിരശ്ശീലകള്‍
അണിയുന്നു...!

കേട്ടു പോയ സ്വരങ്ങള്‍
ഓര്‍ക്കുമ്പോള്‍
ചില വാക്കുകള്‍
എരിയുന്ന തീപ്പന്തമായി
പുകയുന്നു മന്‍സ്സില്‍....!

പറയുന്നതെല്ലാം
പഴിചാരലാക്കി
പരിഭവം കാട്ടുന്ന
പല മുഖങ്ങള്‍ ....!

ഇരുട്ടിന്റെ ആത്മാകള്‍
വിഴുങ്ങിയ പ്രപഞ്ചത്തില്‍
തപ്പിതടയുന്നു
ജീവകോലങ്ങള്‍
വെളിച്ചത്തിനായി...!

പകലെന്ന സത്യം
പോയി മറഞ്ഞെങ്ങോ
പകലോന്റെ പ്രഭയല്ല
പകകൊണ്ടു എരിയുന്ന
തീയാണീ വെളിച്ചം....!

മുന്നില്‍ ചിരിക്കുന്ന
മുഖകാന്തികണ്ടിട്ടറിയാതെ
ചവിട്ടിക്കടക്കുന്ന പടവുകള്‍
ഇടറി വീഴുമ്പോള്‍
കാണാം മുഖകാന്തിയില്‍
തെളിയുന്ന ചതിക്കുഴികള്‍....!

                                        ഷിബു എസ്സ്.ജി

3 അഭിപ്രായങ്ങൾ:

  1. വെളിച്ചത്തിനായി തപ്പിതടഞ്ഞപ്പോള്‍ കണ്ട വെളിച്ചം തീപ്പന്തമായി .....എങ്കിലും നമ്മള്‍ തേടുന്നു വെളിച്ചങ്ങള്‍.....കണ്ണ്പൂട്ടാതെ കാക്കാം ഒരു നല്ല പുലരിതന്‍ വെളിച്ചത്ത്തിനായ്‌

    മറുപടിഇല്ലാതാക്കൂ
  2. തേടി ചെല്ലുന്ന വെളിച്ചവും ചതിയുടെ ആണന്നറിയാതെ ...

    നന്ദി ആശാജി...

    മറുപടിഇല്ലാതാക്കൂ