ഈ ബ്ലോഗ് തിരയൂ

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വല വിരിച്ചു നടുവില്‍ പതുങ്ങിയിരിക്കുന്നു ഇരയെ പിടിക്കുവാന്‍ നട്ടെല്ലു ഇല്ലാത്തവന്മാര്‍ എട്ടുകാലില്‍ നടക്കുന്ന ചിലന്തിയെപ്പോലെ...!

ചിലന്തി വല
വല വിരിച്ചു നടുവില്‍
പതുങ്ങിയിരിക്കുന്നു
ഇരയെ പിടിക്കുവാന്‍
നട്ടെല്ലു ഇല്ലാത്തവന്മാര്‍
എട്ടുകാലില്‍ നടക്കുന്ന
ചിലന്തിയെപ്പോലെ...!

മോഹവര്‍ണ്ണങ്ങള്‍ കാട്ടി
കെട്ടിയ വലയില്‍

പൂക്കളെന്നു നിനച്ചെത്തുന്ന
പൂമ്പാറ്റയെ ആകര്‍ഷിച്ചു
അകപ്പെടുത്തി കെട്ടി വരിഞ്ഞു
ഇരയാക്കുന്ന എട്ടുകാലികളെക്കാള്‍
വിഷവുമായി വര്‍ണ്ണ വലകള്‍ വിരിച്ചു
പതുങ്ങിയിരിക്കുന്നു ഇരുകാലുകളുള്ള
മനുഷ്യ ചിലന്തികള്‍....!

ഇരുകാലികള്‍ കെട്ടുന്ന വലയില്‍
പ്രണയദാഹത്താല്‍ പരവശയായി
കുടുങ്ങുന്ന മനുഷ്യപ്രാണികളെ
വലക്കണ്ണികളില്‍ വരിഞ്ഞു മുറുക്കി
അഴിക്കുംതോറും പിണഞ്ഞു പിണഞ്ഞു
ഊരാക്കുടുക്കിലാക്കി സര്‍വ്വവും
കവര്‍ന്നെടുത്തു കാലം മുഴുവനും
പൊട്ടിയളിഞ്ഞ ചിലന്തി വിഷത്തിന്റെ
വ്രണവും സമ്മാനിച്ചു വിരുതരായി
നടക്കുന്നു ഇരുകാലില്‍
മനുഷ്യചിലന്തികള്‍....!

                                                                                                        
                                                                                                                            ഷിബു.എസ്സ്.ജി

 

2 അഭിപ്രായങ്ങൾ:

  1. നല്ല അര്‍ത്ഥവത്തായ കുറിക്ക് കൊള്ളുന്ന വരികള്‍ ...
    ഇഷ്ട്ടമായി...ഇനി ഇടയ്ക്ക് വരാംട്ടോ !
    ആശംസകളോടെ...
    അസ്രുസ്.
    .....
    ....
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    മറുപടിഇല്ലാതാക്കൂ
  2. ഡിയര്‍ ഷിബു ...
    എതൊരു ബ്ലോഗ്ഗ് എഴുതുകാരെന്റെയും ആഗ്രഹം നാലാള് കാണുകയും കമന്റ് പറയുകയും ചെയ്യുന്നതാണ്. അതിന് താങ്കള്‍ ആദ്യമായി വേര്‍ഡ്‌ വെരിഫിക്കേഷന്‍ ,കമന്റ് അപ്പ്രൂവല്‍ എന്നിവ ഒഴിവാക്കുകയാണ് ചെയ്യേണ്ടതന്ന് വളരെ വിനയപൂര്‍വ്വം അരീക്കെട്ടെ !.....എല്ലാ ഭാവുകങ്ങളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ