ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

“ശാന്തിയും......സമാധാനവും.....നന്മയും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍”

ഈദുള്‍ഫിത്ര്‍

  (റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം)
ഹിജ്റ വർഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുള്‍ഫിത്ര്‍ അഥവാ ചെറിയ പെരുന്നാൾ. റമദാന്‍ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുള്‍
ഫിത്‌ര്‍ ആഘോഷിക്കപ്പെടുന്നത്. ഈദുള്‍ ഫിത്ര്‍ എന്നാല്‍ മലയാളിക്ക് ചെറിയ പെരുന്നാളാണ്. ഈദ് എന്ന അറബിക് പദത്തിന്‌ ആഘോഷം എന്നും ഫിത്‌ര്‍ എന്ന പദത്തിന്‌ നോമ്പു തുറക്കല്‍ എന്നുമാണ്‌ അര്‍ത്ഥം. അതിനാല്‍ റമദാന്‍ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ്‌ ഈദുള്‍ ഫിത്‌ര്‍ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാന്‍ കഴിഞ്ഞു വരുന്ന മാസമായ ശവ്വാല്‍ ഒന്നിനായിരിക്കും

ഈദുൽ ഫിത്‌ര്‍ ദിനത്തില്‍ വിശ്വാസികൾ വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാള്‍ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പ്രധാനപ്പെട്ട ഒരു ചടങ്ങ്. ഈദ് നമസ്കാരത്തിനു മുമ്പ് അന്നേദിവസം ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ളവര്‍ ഫിത്‌ര്‍ സക്കാത്ത് എന്ന ദാനം നിര്‍വഹിക്കണം. ഈദ് നമസ്കാരം വരെ തക്ബീര്‍ മുഴക്കണം. തക്ബീറിന്റെ രൂപം:

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍

الله أكبر الله أكبر الله أكبر

ലാ ഇലാഹ ഇല്ലല്ലാഹ് لا إله إلا الله

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍
الله أكبر الله أكبر വ ലില്ലാഹിന്‍ ഹംദ് ولله الحمد

അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവന്‍,അല്ലാഹു ഏറ്റവും വലിയവന്‍,സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു.

“ശാന്തിയും......സമാധാനവും.....നന്മയും നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍”
 
                                                                                                              ഷിബു.എസ്സ്.ജി

2 അഭിപ്രായങ്ങൾ:

  1. ഈദ്‌ ആശംസകള്‍..,തക്ബീരിന്‍റെ മലയാളം അര്‍ത്ഥം കൊടുത്തത് നന്നായി ഒരുപാടുപേര്‍ക്ക് അറിയില്ല

    മറുപടിഇല്ലാതാക്കൂ